പ്രമുഖ ടെക് സ്ഥാപനമായ ഓയോയിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 10 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. നിലവിൽ, 3,700 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. പിരിച്ചുവിടൽ നടപടി ആരംഭിക്കുന്നതോടെ, 600- ലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക.
പിരിച്ചുവിടുന്ന ജീവനക്കാരിൽ ടെക് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും ഉണ്ട്. കമ്പനിയിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടൽ. അതേസമയം, കമ്പനിയുടെ മറ്റു ചില വിഭാഗങ്ങളിൽ പുതിയ നിയമനങ്ങൾ ഉടൻ നടത്തുമെന്നും ഓയോ അറിയിച്ചു. പ്രധാനമായും പ്രോഡക്ട്, എൻജിനീയറിംഗ്, കോർപ്പറേറ്റ് ആസ്ഥാനത്തിൽ ചെയ്യുന്ന ജീവനക്കാർ, ഓയോ വെക്കേഷൻ ഹോംസ് ടീം എന്നിവർക്കാണ് തൊഴിൽ നഷ്ടമാവുക.
Also Read: ട്രെയിൻ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചു, അപമര്യാദയായി പെരുമാറി: ഹനാൻ
പാർട്ണർ റിലേഷൻഷിപ്പ്, ബിസിനസ് ഡെവലപ്മെന്റ് ടീം എന്നീ മേഖലകളിൽ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ഓയോ തുടക്കമിടുന്നുണ്ട്. ഈ മേഖലകളിലാണ് കൂടുതൽ നിയമനങ്ങൾ നടത്തുക. സുഗമമായ പ്രവർത്തനങ്ങൾ നടപ്പാക്കാനായി ഉൽപ്പന്ന, എൻജിനീയറിംഗ് ടീമുകളെ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും ഓയോ നേതൃത്വം നൽകും.
Post Your Comments