Latest NewsNewsBusiness

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവുമായി ഓയോ, വാർഷിക വളർച്ചയിൽ വൻ മുന്നേറ്റം

ഇത്തവണ ബിസിനസ് യാത്രകളിൽ ഉണ്ടായ വർദ്ധനവ് ഓയോയുടെ വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വാർഷിക വളർച്ചയിൽ വൻ മുന്നേറ്റവുമായി പ്രമുഖ ട്രാവൽ ടെക് സ്ഥാപനമായ ഓയോ. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം, ബിസിനസ് നഗരങ്ങളിൽ ബുക്കിംഗുകളിൽ 83 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി കാലയളവിൽ കനത്ത തിരിച്ചടി നേരിട്ട സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഓയോ. ഇത്തവണ ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ബിസിനസ് നഗരം ദില്ലിയാണ്. തൊട്ടുപിന്നിലായി ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളാണ് ഉള്ളത്.

ഇത്തവണ ബിസിനസ് യാത്രകളിൽ ഉണ്ടായ വർദ്ധനവ് ഓയോയുടെ വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. വടക്കൻ മേഖലയിൽ നോയിഡ, ഗുഡ്ഗാവ്, ഛത്തീസ്ഗഡ്, ലുധിയാന, ഡെറാഡൂൺ എന്നീ നഗരങ്ങളിലും കിഴക്കൻ മേഖലയിൽ ലക്നൗ, പട്ന, കൊൽക്കത്ത, ഗുവാഹത്തി, ഭുവനേശ്വർ എന്നീ നഗരങ്ങളിലും ദക്ഷിണേന്ത്യയിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നീ നഗരങ്ങളിലും പടിഞ്ഞാറൻ മേഖലയിൽ മുംബൈ, ഇൻഡോർ, അഹമ്മദാബാദ്, പൂനെ നഗരങ്ങളിലുമാണ് ഇത്തവണ ഓയോ കൂടുതൽ ബിസിനസ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.

Also Read: കരയിലേക്ക് അടുത്ത് മാന്‍ദൗസ്, കേരളത്തിലുള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാദ്ധ്യത: സ്‌കൂളുകള്‍ക്ക് അവധി, അതീവ ജാഗ്രത

shortlink

Related Articles

Post Your Comments


Back to top button