Latest NewsKeralaNews

കോൺഗ്രസ്, ബി.ജെ.പി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുത്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത്. ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്നും ആര്‍.എസ്.എസ്  സ്വയം സേവകനായി പ്രവർത്തിക്കരുതെന്നും എം.വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. കോൺഗ്രസ്  ബി.ജെ.പി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ. ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കെ.കെ  രാഗേഷ് എം.പി ചരിത്രകോണ്‍ഗ്രസിലെ  പ്രതിഷേധം അതിരുകടക്കരുതെന്ന്  ആഗ്രഹിച്ചാണ് തടഞ്ഞത്. മാർകിസ്റ്റ് പ്രത്യശ ശാസ്ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍.എസ്.എസുകാരനായി പ്രവർത്തിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയും.

ഒരു സ്വർണ കച്ചവടക്കാരന്‍റെ  വീട്ടിൽ പോയി ഗവർണർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതാണ് സി.പി.എം ചോദ്യം ചെയ്തത്. പ്രോട്ടോകോൾ ലംഘനമാണ് നടന്നത്’- എം.വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button