ThiruvananthapuramKeralaNattuvarthaLatest NewsNews

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : രണ്ടാനച്ഛന് 14 വർഷം കഠിനതടവും പിഴയും

മാറനല്ലൂർ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയും നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദൻ ശിക്ഷിച്ചത്.

തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 14 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയും നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദൻ ശിക്ഷിച്ചത്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 2006-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് മരിച്ച യുവതിയോടു സ്നേഹംനടിച്ച് ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു പ്രതി. യുവതി സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയ സമയത്താണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്.

Read Also : രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ചങ്കുറപ്പുള്ളവരുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി: രമ്യ ഹരിദാസ്

എന്നാൽ, യുവതിയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിക്കുകയായിരുന്നു. അതിനിടെ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിൽ ഒളിവിൽപ്പോയ പ്രതി ആറുമാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയും അമ്മയും കോടതിയിൽ പ്രതിക്കെതിരേ മൊഴി നൽകിയിരുന്നു. മാത്രവുമല്ല, പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയ ആശുപത്രിയിലെ രേഖകളും ഗർഭച്ഛിദ്രം ചെയ്ത ആശുപത്രിയിലെ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

മാറനല്ലൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന എസ്.അനിൽകുമാർ, സി.ശ്രീകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും ഗോപിക ഗോപാലും ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button