മനാമ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി രമ്യ ഹരിദാസ് എം.പി. രാഹുൽ ഗാന്ധിയും കോൺഗ്രസും ഒരു പ്രതീക്ഷയാണെന്നും, രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമേറ്റ മുറിവുണക്കാൻ ചരിത്രദൗത്യവുമായിട്ടാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും രമ്യ ഹരിദാസ് ഫേസ്‌ബുക്കിൽ കുറിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ചങ്കുറപ്പുള്ളവരുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നും രമ്യ വ്യക്തമാക്കി.
‘രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമേറ്റ മുറിവുണക്കാൻ ചരിത്രദൗത്യവുമായി ഭാരത് ജോഡോ യാത്ര തുടരുന്നു. പ്രതീക്ഷയാണ്,
രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ചങ്കുറപ്പുള്ളവരുടെ പ്രതിനിധിയാണ്. മനുഷ്യരെ ഹൃദയത്തോട് ചേർത്ത്പിടിച്ച് തുടരുന്ന യാത്ര. ജനത്തെ പത്ത് മീറ്റർ അകലത്തിൽ മാറ്റി നിർത്തുന്നവരല്ല രാജ്യത്തെ നയിക്കേണ്ടവർ, ഹൃദയത്തോട് ചേർത്ത് നിർത്തുന്നവരാണ്.
ഈ യാത്രയുടെ ഏറ്റവും വലിയ സന്ദേശവും അതാണ്’, രമ്യ ഹരിദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച് പിടിക്കുമെന്നും രമ്യ അവകാശപ്പെട്ടു. ഐ.വൈ.സി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ‘ഭാരത് ജോഡോ യാത്ര’ മീറ്റ് ദി എം.പി ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രമ്യ ഹരിദാസ് ഇക്കാര്യം വ്യക്തമാക്കിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ ഐ.വൈ.സി ബഹ്റൈന്‍ കൗണ്‍സില്‍ പരിപാടി സംഘടിപ്പിച്ചത്.
Post Your Comments