കണ്ണൂർ: ആര്‍.എസ്.എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ ഉപമേധാവിയാകുന്നതാണ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്ലതെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
പ്രോട്ടോകോള്‍ ലംഘിച്ച് പ്രാദേശിക ആര്‍.എസ്.എസ് നേതാവിന്‍റെ വീട്ടിലായിരുന്നു സന്ദര്‍ശനമെന്നും ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോകള്‍ ലംഘിച്ചത് ഗവര്‍ണറാെണന്നും എം.വി. ജയരാജന്‍ ആരോപിച്ചു.
വീട് അലങ്കരിക്കാൻ വാസ്തു: വീടുകളിൽ സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതിനുള്ള 5 വാസ്തു ശാസ്ത്ര ആശയങ്ങൾ
തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍.എസ്.എസ് പ്രവർത്തകൻ മണികണ്ഠന്റെ വീട്ടിലാണ് മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാത്രിയിലാണ് കൂടിക്കാഴ്ച നടന്നത്. തുടർന്ന്, അരമണിക്കൂറിനു ശേഷം ഗവർണർ മടങ്ങുകയായിരുന്നു.
Post Your Comments