KeralaLatest News

കണ്ണൂരിൽ ആദ്യമായി ഒരു ലക്ഷത്തിലേറെ വോട്ട് നേടി ബിജെപി, സിപിഎമ്മിന് കനത്ത തിരിച്ചടി

കണ്ണൂർ: കണ്ണൂരിലെ ചെങ്കോട്ടകളിൽ പോലും സ്വാധീനം ചെലുത്താൻ സാധിക്കാതെ സിപിഎം ജില്ലാ സെക്രട്ടറി ജയരാജൻ. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ മുന്നേറ്റം. ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന് കൈമാറിയതിന് ശേഷമായിരുന്നു ജയരാജന്‍ കണ്ണൂരില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മട്ടന്നൂരിലും ജയരാജന് ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി രഘുനാഥിന് വോട്ട് ഒരു ലക്ഷം കടന്നു. ആദ്യമായാണ് ബിജെപി കണ്ണൂരില്‍ ഒരു ലക്ഷത്തിലേറെ വോട്ട് നേടുന്നത്. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നേതാവാണ് സി രഘുനാഥ്. ഇദ്ദേഹം പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്നാണ് ഇക്കുറി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ സി കെ പത്മനാഭന് 68,509 വോട്ട് മാത്രമായിരുന്നു നേടാനായത്.

ഈ സ്ഥാനത്താണ് രഘുനാഥിന്റെ മെച്ചപ്പെട്ട പ്രകടനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും സിപിഐഎമ്മിനായിരുന്നു വിജയം. കൂടാതെ മട്ടന്നൂരില്‍ കെ കെ ശൈലജക്കായിരുന്നു സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ഈ മണ്ഡലത്തില്‍ ജയരാജന് ഈ തിരഞ്ഞെടുപ്പില്‍ 3188 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button