ഗുരുവായൂര്‍: എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായെന്നും വ്യക്തമാക്കി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ഗുരുവായൂര്‍ സംഘ ജില്ല ഗണവേഷ് സാംഘിക്കില്‍ സംസാരിക്കവെയാണ് മോഹൻ ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തെ ശക്തിപ്പെടുത്തുകയെന്നതാണ് സംഘപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്നും ആര്‍.എസ്.എസിന് പ്രവര്‍ത്തനം പരിപാടിയല്ല, തപസ്യയാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ശക്തിയെന്നത് ഗുണ്ടായിസമോ തീവ്രവാദമോ അല്ലെന്നും അത് ഗുണപരവും സമൂഹത്തിന് നന്മ ചെയ്യുന്നതുമാകണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
‘ഇത്തരം ദൈവിക ഗുണസമ്പത്തിന്റെ പേരാണ് ഹിന്ദുത്വം. അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ദര്‍ശനമാണ്. വിശ്വത്തിനാകെ മാര്‍ഗദര്‍ശനമേകാനാകും വിധം ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാന്‍ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ് ചെയ്യുന്നത്’,മോഹൻ ഭാഗവത് വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം പരമവൈഭവശാലിയാകുമെന്നും അതിന് ഹിന്ദു സമാജത്തെ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നതെന്നും ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിൽ സമാജം ശക്തി ശാലിയാകണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
Post Your Comments