MalappuramKozhikodeNattuvarthaLatest NewsKeralaNews

കൂടുതൽ പണം വാഗ്ദാനം ചെയ്ത് ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ്​ ചെയ്തത്. 70 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പരാതിയിലാണ് അറസ്റ്റ്.

വ്യാഴാഴ്ച രാത്രി മഞ്ചേരി കച്ചേരിപ്പടിയിൽ നടന്ന സംഭവത്തിൽ ആഗസ്റ്റ് 19ന് നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റാണ് പ്രതികൾ തട്ടിയെടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് പണം കൈപ്പറ്റാന്‍ അലവി സമര്‍പ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്​. എന്നാല്‍, പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘം ഇടനിലക്കാര്‍ മുഖേന സമീപിച്ച് ടിക്കറ്റിന് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു.

ഗോത്ര വിഭാഗക്കാരുടെ സമഗ്ര ആരോഗ്യം: ഊരും ഉയിരും ക്യാമ്പിന് നൂൽപ്പുഴയിൽ തുടക്കം

തുടർന്ന്, പണം കൈപ്പറ്റാന്‍ വ്യാഴാഴ്ച രാത്രി കച്ചേരിപ്പടിയിലെത്താന്‍ പ്രതികൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകന്‍ ലോട്ടറി ടിക്കറ്റുമായെത്തിയപ്പോള്‍ കാറിലെത്തിയ എട്ടംഗ സംഘം ടിക്കറ്റ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി. സംഭവത്തിൽ ഇടനിലക്കാരായ രണ്ടുപേരാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കേസ് നിലനില്‍ക്കുന്നതിനാല്‍ ടിക്കറ്റിൽ സമ്മാനം നൽകാതിരിക്കാന്‍ പൊലീസ് ലോട്ടറി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button