തിരുവനന്തപുരം: റോഡില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ച് മറിഞ്ഞു വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. പൂഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകള്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ലേഖയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. പതിനഞ്ചു വയസുള്ള മകളുടെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രദേശത്തെ ഒരു ക്ലബിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ആര്‍ച്ചാണ് അപകടമുണ്ടാക്കിയത്. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡിനു കുറുകെ സ്ഥാപിച്ചിരുന്ന ബോര്‍ഡ് അഴിച്ചുമാറ്റിയതാണ് അപകടത്തിനു കാരണമായത്. നല്ല തിരക്കുള്ള റോഡ് ബ്ലോക്കു ചെയ്യാതെ രണ്ട് ജോലിക്കാര്‍ മാത്രം ഇരുവശങ്ങളിലുമായി നിന്ന് ആര്‍ച്ച് കയറുകെട്ടി റോഡിലേയ്ക്ക് ഇടുകയായിരുന്നു.
സംഭവത്തില്‍, നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയാറാവുന്നില്ലെന്നും കുടുംബം ആരോപിച്ചു.
Post Your Comments