
തിരുവനന്തപുരം: നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ശിവന്‍കുട്ടിയെ ആരും മര്‍ദ്ദിച്ചില്ല, ശിവന്‍കുട്ടി മേശപ്പുറത്ത് കയറി നൃത്തം ചെയ്ത് തളര്‍ന്നുവീഴുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
Read Also: പിക്സൽ ഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ഗൂഗിൾ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇ.പി ജയരാജന്റെ വാദങ്ങള്‍ അബദ്ധജഡിലമാണെന്നും ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയരാജന്‍ മര്യാദ ഇല്ലാതെ കള്ളത്തരങ്ങള്‍ വിളിച്ചു പറയുന്നു. ശിവന്‍കുട്ടിയെ ആരും മര്‍ദ്ദിച്ചില്ല.സ്വയം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത് യുഡിഎഫാണെന്നും, ആസൂത്രിതമായി പദ്ധതി തയാറാക്കിയാണ് യുഡിഎഫ് അംഗങ്ങള്‍ അന്ന് സഭയിലെത്തിയതെന്നും ഇന്നത്തെ മന്ത്രി വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
Post Your Comments