നിർമ്മാണ പ്രവർത്തനത്തിൽ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, പിക്സൽ ഫോണുകളുടെ നിർമ്മാണ ശാലകളിൽ ചിലത് ഇന്ത്യയിലേക്ക് മാറ്റാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ചില കമ്പനികളിൽ നിന്ന് ഗൂഗിൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വാർഷിക ഉൽപ്പദനത്തിന്റെ ഏകദേശം 10 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഇന്ത്യയിൽ നിർമ്മിക്കാൻ സാധ്യത. അതിനാൽ, 5 ലക്ഷം മുതൽ 10 ലക്ഷം വരെ പിക്സൽ ഫോൺ യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള കമ്പനികളിൽ നിന്ന് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നിലവിൽ, മിഡ് റേഞ്ച് ഫോണുകളായ പിക്സൽ 4എ, പിക്സൽ 6എ എന്നിവ മാത്രമാണ് ഇന്ത്യൻ വിപണിയിൽ ഗൂഗിൾ വിൽക്കുന്നത്. അതേസമയം, പിക്സൽ ഫോണുകളിൽ ഏതാണ് ഇന്ത്യയിൽ നിർമ്മിക്കുക എന്നതിൽ വ്യക്തതയില്ല. പിക്സൽ ഫോണുകളുടെ നിർമ്മാണം ഇന്ത്യൻ വിപണിയിൽ കാര്യമായ വ്യത്യാസം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഗൂഗിളിന് പുറമേ, ആപ്പിളും ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.
Post Your Comments