പ്രമുഖ ടെക് ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസ് നടത്തുന്ന ടിസിഎസ് റൂറൽ ഐടി ക്വിസ് 2022 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 23-ാം മത് പതിപ്പാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ മേഖലകളിൽ നിന്നും രജിസ്ട്രേഷനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ടിസിഎസും കർണാടക സർക്കാരിന്റെ കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി, ബിടി, ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ 18 വരെയാണ് ടിസിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്യാൻ സാധിക്കുക.
രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ ക്വിസിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഓൺലൈൻ ടെസ്റ്റുകൾ, വെർച്വൽ, ഫിസിക്കൽ ക്വിസ് ഷോകൾ എന്നിവയാണ് മത്സരത്തിൽ അടങ്ങിയിട്ടുള്ളത്.
ഇന്റർനെറ്റ്, വെബ്സൈറ്റുകൾ, ഐടി, ദേശീയ- അന്തർദേശീയ തലത്തിലുളള ഐടി വ്യക്തിത്വങ്ങൾ, വാർത്താവിനിമയ കമ്പനികൾ, സോഫ്റ്റ്‌വെയർ, മൾട്ടിമീഡിയ, ബാങ്കിംഗ്, ഗെയിമിംഗ്, മൊബൈൽ എന്നിങ്ങനെ നിരവധി മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തുക.
Post Your Comments