![](/wp-content/uploads/2022/09/jamsheer.jpg)
മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 22-കാരൻ അറസ്റ്റിൽ. ഉണ്ണിയാല്‍ പുതിയകടപ്പുറം സ്വദേശി മുസ്‌ലിയാര്‍ വീട്ടില്‍ ജംഷീറി (22) നെയാണ് അറസ്റ്റ് ചെയ്തത്. താനൂര്‍ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. എല്‍എസ്ഡി സ്റ്റാമ്പുകളും, എംഡിഎംഎയും ലഹരി ഗുളികകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ ഡി കൃഷ്ണ ലാല്‍, ഷൈലേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സലേഷ്, പ്രശോഭ്, സിപിഒ സജേഷ്, ഡാന്‍സാഫ് ടീം ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നായ എംഡിഎംഎ സഹിതം തെയ്യാല ബൈപാസ് റോഡില്‍ നിന്നും ജംഷീറിനെ പിടികൂടിയത്.
Read Also : മോട്ടോറോള എഡ്ജ് 30 ഫ്യൂഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ലഹരി മരുന്ന് പിടികൂടുന്നതിനായി നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ജില്ല ലഹരി വിരുദ്ധ സേനയുടേയും, പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments