NewsMobile PhoneTechnology

മോട്ടോറോള എഡ്ജ് 30 ഫ്യൂഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിലെ താരമാകാനൊരുങ്ങി മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോറോള എഡ്ജ് 30 ഫ്യൂഷൻ. മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണിത്. വ്യത്യസ്ഥവും ന്യൂതനവുമായ നിരവധി സവിശേഷതകളും പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിസൈനുമാണ് ഒരുക്കിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2400×1080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. 144 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10+ സപ്പോർട്ടും ലഭ്യമാണ്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 888+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

50 മെഗാപിക്സൽ, 13 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,400 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഈ വേരിയന്റ് 39,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button