PalakkadKeralaNattuvarthaLatest NewsNews

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം : മരിച്ചത് നാല് ദിവസം മാത്രം പ്രായമായ ആൺകുഞ്ഞ്

പുതൂർ പഞ്ചായത്തിലെ സ്വർണഗദ ഊരിലെ ശാന്തി ഷൺമുഖൻ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ പഞ്ചായത്തിലെ സ്വർണഗദ ഊരിലെ ശാന്തി ഷൺമുഖൻ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. നാല് ദിവസം മാത്രമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ ഈ മാസത്തെ ശിശു മരണങ്ങളുടെ എണ്ണം രണ്ടായി.

Read Also : സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് പിന്നില്‍ ഓടകള്‍ ഇല്ലാത്തത്: പുതിയ കാരണങ്ങള്‍ കണ്ടെത്തി മന്ത്രി കെ.എന്‍ ബാലഗോപാല്‍

കഴിഞ്ഞ ദിവസം മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതിമാരുടെ കുഞ്ഞ് അട്ടപ്പാടിയിൽ മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തോടെയായിരുന്നു മരണം സംഭവിച്ചത്. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്. ഇതോടെ ഈ മാസത്തെ ശിശു മരണങ്ങളുടെ എണ്ണം രണ്ടായി.

കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിരുന്നു. ഓഗസ്റ്റ് 25-ന് ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടി അട്ടപ്പാടിയിൽ മരിച്ചിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് 8ന് മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷത്തെ ശിശുമരണം പതിമൂന്നായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button