തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് എത്തിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. വില കൂടുതലാണെങ്കില്‍ ഗുണ നിലവാരം വര്‍ദ്ധിക്കുമെന്നും, ജനങ്ങള്‍ എല്ലാം റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
Read Also: തൃശ്ശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം
റോഡുകളെപ്പറ്റി ജനങ്ങള്‍ തിരിച്ചറിയുന്നതു കൊണ്ടാണ് ചെറിയ കാര്യം പോലും വലിയ വാര്‍ത്തകളാകുന്നത്. ഇത്തരം വാര്‍ത്തകള്‍ വരുന്നത് വകുപ്പു പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
‘റോഡിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. റബ്ബറൈസ്ഡ് റോഡുകള്‍ കുറുച്ചുകൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്. കേരളത്തിന്റെ സാമ്പത്തിക നില തന്നെ ഇതിലൂടെ വളരും. കേരളത്തിലെ റോഡ് തകരാനുള്ള പ്രധാന കാരണം ഓട ഇല്ലാത്തത്, മന്ത്രി വ്യക്തമാക്കി.
Post Your Comments