Latest NewsCinemaNewsEntertainmentKollywoodMovie Gossips

‘ദളപതി 67’ : വില്ലനായെത്താൻ സഞ്‍ജയ് ദത്തിന് വമ്പൻ പ്രതിഫലം

ചെന്നൈ: ‘വിക്രം’ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘മാസ്റ്റര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിജയ്ക്ക് ഒപ്പം ലോകേഷ് വീണ്ടുമെത്തുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് ബോളിവുഡ് താരം സഞ്‍ജയ് ദത്താണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തില്‍ അഭിനയിക്കാൻ സഞ്‍ജയ് ദത്ത് ആവശ്യപ്പെടുന്നത് 10 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ ‘ദളപതി 67’ല്‍ ആക്ഷൻ കിംഗ് അര്‍ജുൻ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉള്ളതായി പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമലഹാസൻ നായകനായെത്തിയ ‘വിക്രം’. ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവർ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button