കൊച്ചി: താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താല്‍ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിച്ച് കൊച്ചി രാജകുടുംബം.
Read Also: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
രാജകുടുംബാംഗമായ തന്റെ ഭാര്യയെയും മക്കളെയും കഴിഞ്ഞദിവസം നിര്യാതയായ അമ്മയുടെ മരണാനന്തരകര്‍മ്മങ്ങളില്‍ വിലക്കിയെന്ന കളിക്കോട്ട സ്റ്റാച്യു റോഡിലെ പാലസില്‍ താമസിക്കുന്ന നായര്‍ കുടുംബനാഥന്റെ പരാതി വിവാദമായ പശ്ചാത്തലത്തിലാണ്, തങ്ങളുടെ നിലനിന്നിരുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ കൊച്ചി രാജകുടുംബം തയ്യാറായത്.
ഇന്നലെ രാജകുടുംബാംഗങ്ങളുടെ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. മരിച്ച വയോധികയുടെ മകളെയും പേരക്കുട്ടികളെയും അടിയന്തിര ചടങ്ങുകളില്‍ പങ്കെടുപ്പിക്കും. മുടക്കംവന്ന കര്‍മ്മങ്ങളുടെ പ്രായശ്ചിത്ത കര്‍മ്മങ്ങളും ഇതോടനുബന്ധിച്ച് നടത്തുന്നത് ആലോചിക്കുമെന്ന് ഭാരവാഹികള്‍ അറയിച്ചതായി കുടുംബം പറഞ്ഞു.
ഭര്‍ത്താവ് നായര്‍ സമുദായത്തില്‍ പെട്ടയാളായതിനാലാണ് വീട്ടമ്മയ്ക്കും മക്കള്‍ക്കും അന്ത്യകര്‍മ്മങ്ങളില്‍ ഭ്രഷ്ട് കല്‍പ്പിച്ചത്. രണ്ട് പതിറ്റാണ്ടായി ഇവര്‍ക്കൊപ്പമായിരുന്നു മാതാവ് താമസിച്ചിരുന്നത്. സംഭവം കുടുംബത്തിന് വലിയ മനോവേദനയുണ്ടാക്കി. രാജകുടുംബത്തിലുള്ളവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നത് പ്രത്യേക പദവിയുള്ള കാര്‍മ്മികനാണ്. ഇയാളാണ് ഭ്രഷ്ട് കാര്യം അറിയിച്ചത്. കുടുംബത്തെ വിലക്കിയത് തങ്ങളറിഞ്ഞില്ലെന്നും വേണ്ടിവന്നാല്‍ കാര്‍മ്മികനെ മാറ്റുന്നത് ആലോചിക്കുമെന്നും ഭാരവാഹികള്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്.
Post Your Comments