കോഴിക്കോട്: തെരുവ് നായ്ക്കളും മനുഷ്യരും സമാധനത്തേടെ ഒരുമിച്ചു കഴിയണമെന്ന കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് മറുപടിയുമായി എം.എസ്.എഫ് മുന്‍ ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ രംഗത്ത്. തനിക്കും അപ്രകാരം സമാധാമത്തില്‍ ജീവിക്കണമെന്നുണ്ടെന്നും എന്നാല്‍ കാണുമ്പോള്‍ തന്നെ ഇവര്‍ കൂട്ടത്തോടെ ചാടികടിക്കാന്‍ വരുകയാണെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് എഴുതിയ തുറന്ന കത്തിൽ ഫാത്തിമ പറയുന്നു. എങ്ങനെ ഇത് അവരെ പറഞ്ഞു മനസിലാക്കണമെന്ന് തനിക്ക് അറിയില്ലെന്നും മേയര്‍ തന്നെ നായകളോട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണെമന്നും ഫാത്തിമ പരിഹസിച്ചു.
തന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം തെരുവ് നായ്ക്കള്‍ വിലസുന്ന ഇടമാണെന്നും വീട്ടിലേക്കുള്ള വഴില്‍കൂടി നടക്കാന്‍ പറ്റാറില്ലെന്നും ഫാത്തിമാ പറഞ്ഞു. ടൂ വീലറിന്റെ പിന്നാലെ ഓടി നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ച അനുഭവം തനിക്ക് ഒരുപാടുണ്ടെന്നും ഫാത്തിമ കൂട്ടിചേര്‍ത്തു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ബീന ഫിലിപ്പിന്,
തെരുവ് നായ്ക്കൾ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോർപ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയിൽ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാൻ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാൻ വന്ന അനുഭവം ഒരുപാടുണ്ട്.
അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തിൽ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാൻ വരുകയാണവർ.
അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോർപ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാൻ വരരുത് എന്നും ഉപദേശിക്കണം.
ഏറെ പ്രതീക്ഷകളോടെ
അഡ്വ. ഫാത്തിമ തഹിലിയ.
Post Your Comments