KannurNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വു​മാ​യി യുവാവ് അ​റ​സ്റ്റി​ൽ

മാ​ണി​യൂ​ർ പ​ള്ളി​യ​ത്ത് സ്വ​ദേ​ശി ഹി​ബ മ​ൻ​സി​ൽ കെ.​കെ. മ​ൻ​സൂ​ർ (30) ആണ് പ​ത്തു​കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്

വ​ള​പ​ട്ട​ണം: ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​ണി​യൂ​ർ പ​ള്ളി​യ​ത്ത് സ്വ​ദേ​ശി ഹി​ബ മ​ൻ​സി​ൽ കെ.​കെ. മ​ൻ​സൂ​ർ (30) ആണ് പ​ത്തു​കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​നു കോ​യി​ല്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​പ​ട്ട​ണം ഭാ​ഗ​ത്ത് ന​ട​ന്ന റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​ നി​ന്നും 10.1 കി​ലോ ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്ത​ത്. അന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ക​ണ്ണൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ണ്ണി​ക​ളി​ൽ പ്ര​ധാ​നി​യാ​ണ് മ​ൻ​സൂ​ർ.

Read Also : മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

മു​മ്പും എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് വ​ഴി ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കു​റ്റ​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കേ​സുണ്ട്. യു​വ​തീ -യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന വി​ൽ​പ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ക​ഞ്ചാ​വ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന തൊ​ഴി​ലെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് പു​റ​മേ കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും മ​ൻ​സൂ​ർ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്താ​റു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ. സ​ന്തോ​ഷ്, എ​ൻ.​വി. പ്ര​വീ​ൺ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​പി. സു​ഹൈ​ൽ, എ​ൻ. ര​ജി​ത്ത്കു​മാ​ർ, എം. ​സ​ജി​ത്ത്, കെ.​പി. റോ​ഷി, ടി. ​അ​നീ​ഷ്, പി. ​നി​ഖി​ൽ, സീ​നി​യ​ർ എ​ക്സൈ​സ് ഡ്രൈ​വ​ർ സി. ​അ​ജി​ത്ത് ഉ​ത്ത​ര മേ​ഖ​ല ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം പി. ​ര​ജി​രാ​ഗ്, ഇ​സി​സി അം​ഗം ടി. ​സ​ന​ലേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button