വളപട്ടണം: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിൽ കെ.കെ. മൻസൂർ (30) ആണ് പത്തുകിലോയിലധികം കഞ്ചാവുമായി അറസ്റ്റിലായത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്ത് നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 10.1 കിലോ കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ വിൽപന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂർ.
Read Also : മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
മുമ്പും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇയാൾക്കെതിരേ കേസുണ്ട്. യുവതീ -യുവാക്കൾക്കിടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപനക്കാർക്ക് ആവശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുകയാണ് ഇയാളുടെ പ്രധാന തൊഴിലെന്ന് എക്സൈസ് പറഞ്ഞു. കണ്ണൂർ ജില്ലയ്ക്ക് പുറമേ കാസർഗോഡ്, കോഴിക്കോട് ജില്ലയിലും മൻസൂർ കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ്, എൻ.വി. പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എൻ. രജിത്ത്കുമാർ, എം. സജിത്ത്, കെ.പി. റോഷി, ടി. അനീഷ്, പി. നിഖിൽ, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗം പി. രജിരാഗ്, ഇസിസി അംഗം ടി. സനലേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments