PalakkadKeralaNattuvarthaLatest NewsNews

പഞ്ചായത്ത് ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് വാർഡ് മെമ്പർക്ക് പരിക്ക്

അപകടത്തിൽ പതിനൊന്നാം വാർഡ് മെമ്പർ സൗജയ്ക്ക് പരിക്കേറ്റു

പാലക്കാട്: പഞ്ചായത്തിന്‍റെ ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് വാർഡ് മെമ്പർക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തിന്‍റെ ജീപ്പാണ് നിയന്ത്രണം വിട്ട് പേഴുംകര ചിറക്കുളത്തിലേക്ക് മറിഞ്ഞത്.

അപകടത്തിൽ പതിനൊന്നാം വാർഡ് മെമ്പർ സൗജയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : യുവാക്കളിലെ ഹൃദയാഘാതം ഒഴിവാക്കാൻ

പ്രദേശത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്. ഇതിന്‍റെ വടക്ക് ഭാഗത്ത് മണ്ണില്‍ നിന്നും ഏതാണ്ട് ഒരടിയോളം ഉയരമുണ്ട് കോണ്‍ക്രീറ്റ് റോഡിന്. ഇതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

റോഡില്‍ നിന്നും പുറത്ത് പോയ വാഹനം പുറകിലേയ്ക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം കുളത്തിലേക്ക് വീഴുകയായിരുന്നു. കുളത്തില്‍ വെള്ളം കുറവായതിനാല്‍ വൻ അപകടം ആണ് ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button