ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ചര്‍ച്ചയാവുന്നു. ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും ആര്‍എസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങള്‍ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റില്‍ പറയുന്നു.
ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി ഷെയറുകളാണ് ലഭിച്ചത്. എന്നാല്‍ ചിത്രം പിന്‍വലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ട് ചിത്രം ആക്രമണത്തിനുള്ള വെല്ലുവിളിയാണെന്നും ബിജെപി പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കത്തിക്കണം എന്നാണോ കോണ്‍ഗ്രസ് ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഈ അഞ്ചാമത്തെ ലോഞ്ചിംഗും പരാജയപ്പെടുമെന്നും, ഭാരതത്തെ വിഭജിക്കാന്‍ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും ബിജെപി കുറ്റപ്പെടുത്തി.
Post Your Comments