Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ ഷെയ്ൻ നിഗം: ‘വേല’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘വേല’. ചിത്രത്തിൽ ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷെയ്ൻ നിഗം വേലയിൽ അവതരിപ്പിക്കുന്നത്.

പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഷെയ്ൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി സിദ്ധാർഥ് ഭരതനും അഥിതി ബാലനുനും വേഷമിടുന്നു.

ശക്തനായ പ്രധാനമന്ത്രി ശക്തരായ ആളുകളെ മാത്രമേ സഹായിക്കൂ: ദുർബ്ബലരെ സഹായിക്കാൻ തയ്യാറെന്ന് ഒവൈസി

ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. ‘വിക്രം വേദ’, ‘കൈദി’ മുതലായ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സാം.സി.എസ് ആണ് വേലയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. എം. സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button