![](/wp-content/uploads/2022/09/kk.jpg)
കൊല്ലം : 24 വാർത്താ സംഘത്തിന് നേരെ അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധർ അറസ്റ്റിൽ. മയ്യനാട് സ്വദേശികളായ അമൽ, വിശാഖ്, അനു, കല്ലുവാതുക്കൽ സ്വദേശി അജേഷ്, കൂട്ടിക്കട സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്. ഇവരെല്ലാവരും മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
read also: ഇത് വെള്ളരിക്ക പട്ടണം അല്ല, ഐ പി ബിനുവിന്റെ പേരാണ് ദൃക്‌സാക്ഷി പറഞ്ഞത്: കെ സുധാകരൻ
കൊല്ലം ബീച്ച് റോഡിൽ വച്ച് എട്ടംഗ സംഘത്തിൻ്റെ മർദ്ദനമേറ്റത് 24 കൊല്ലം ബ്യൂറോ റിപ്പോർട്ടർ സലിം മാലിക്ക്, ഡ്രൈവർ ശ്രീകാന്ത് എന്നിവർക്കാണ്. ട്വന്റിഫോറിന്റെ വാഹനത്തിന് മുന്നിൽ പോയിരുന്നു വാഹനത്തോട് സൈഡ് ആവശ്യപ്പെട്ട് ഹോൺ അടിച്ചതിനെ തുടർന്ന് റോഡിൽ നിന്നിരുന്ന സാമൂഹ്യ വിരുദ്ധർ വാർത്താ സംഘത്തെ ആക്രമിക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസന്വേഷിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
Post Your Comments