ന്യൂഡൽഹി: 24 ന്യൂസ് ചാനലിനെതിരെ നടപടിയെടുത്തത് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. ശബരിമല ചെമ്പോല വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ ചാനലിന് നോട്ടീസ് അയച്ചു. ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാൻ ചാനൽ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് നടപടി. ശബരിമല ചെമ്പോല വിഷയത്തിൽ ചാനലിലേതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
Also Read:സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം: ഒരു വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തേക്ക്
ശങ്കു ടി ദാസ് അടക്കമുള്ളർ പരാതിയുമായി രംഗത്ത് വന്നിരുന്നു. നിലവിൽ ചാനലിനെതിരെ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചു. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുവാനുള്ള ശ്രമം ചാനലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ഹൈന്ദവ സമൂഹത്തിനിടയിൽ തന്നെ വിഘടിപ്പിക്കുക എന്ന ലക്ഷ്യവും അതിനു പിന്നിലുണ്ടായിരുന്നു എന്ന് കണ്ടെത്താൻ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിവാദവിഷയത്തിൽ മറുപടി നൽകണമെന്ന് ആണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ചാനലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.
ചാനല്‍ റിപ്പോര്‍ട്ടര്‍ വ്യാജ വാര്‍ത്ത അവതരിപ്പിച്ചെന്ന ആരോപണത്തിന്‍മേല്‍, നടപടി ആവശ്യപ്പെട്ട് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ശങ്കു ടി. ദാസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് ഓണ്‍ലൈനായാണ് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ, ചാനലിലെ അവതാരകനായ സാൻ ആന്റണിയെ ചാനലിൽ നിന്നും പുറത്താക്കിയിരുന്നു.
Post Your Comments