കൊച്ചി: അസോസിയേറ്റ് എഡിറ്റര്‍ സുജയ പാര്‍വ്വതിയുടെ സസ്‌പെന്‍ഷന്‍ 24 ന്യുസ് മാനേജ്‌മെന്റ് പിന്‍വലിച്ചു. ബിഎംഎസ് സമ്മേളനത്തില്‍ താന്‍ സംഘപരിവാറുകാരിയാണെന്ന് തുറന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു സുജയ പാര്‍വ്വതിയെ 24 ന്യുസ് സസ്‌പെന്‍ഡ് ചെയ്തത്. നരേന്ദ്രമോദിയ പിന്തുണക്കുന്നതിന്റെ പേരില്‍ തന്നെ സംഘിയെന്ന് വിളിച്ചാല്‍ അതില്‍ അഭിമാനമേയുള്ളവെന്നും തൃപ്പൂണിത്തുറയില്‍ നടന്ന ബിഎംഎസ് യോഗത്തില്‍ വച്ച് സുജയ പാര്‍വ്വതി തുറന്ന് പറഞ്ഞിരുന്നു.
എന്നാൽ, സുജയ പാര്‍വ്വതിയുടെ സസ്‌പെന്‍ഷനെതിരെ അതിശക്തമായ എതിര്‍പ്പാണ് സംഘപരിവാര്‍ ഉയര്‍ത്തിയത്. ബിഎംഎസ് ഉള്‍പ്പെടയുള്ള പരിവാര്‍ സംഘടനകള്‍ സുജയ പാര്‍വ്വതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 24 ന്യുസിലേക്ക് മാര്‍ച്ച് നടത്തി. സംഘപരിവാറുകാര്‍ക്ക് ജോലി കൊടുക്കില്ലന്ന് മാനേജ്‌മെന്റ് തുറന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം വരെ ഉയര്‍ന്നതോടെ 24 ന്യൂസ് മാനേജ്‌മെന്റ് വെട്ടിലായി.
ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ അഴിമതി നടത്തുന്നു: കെ സുരേന്ദ്രൻ
പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചാല്‍ ഒരാളുടെ ജോലി കളയുമോ എന്ന് ചോദ്യം ഉയര്‍ന്നതോടെ, ചാനല്‍ മേധാവികള്‍ പ്രതിരോധത്തിലാകുകയും ചെയ്തു. ഇതോടെയാണ് സുജയ പാര്‍വ്വതിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അവരെ തിരിച്ചെടുക്കാന്‍ തിരുമാനിച്ചത്. 24 ന്യുസിന്റെ പ്രമുഖ ഷെയര്‍ ഹോള്‍ഡറായ ഗോകുലം ഗോപാലന്റെ ഇടപടെലും സുജയ പാര്‍വ്വതിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിൽ നിര്‍ണ്ണായകമായിരുന്നു. തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിക്കാന്‍ സുജയ പാര്‍വ്വതിയോട് ചാനല്‍ നിര്‍ദ്ദേശിച്ചത്.
Post Your Comments