ലോക ആത്മഹത്യാ പ്രതിരോധ ദിനമാണിന്ന്. ആത്മഹത്യ ചെയ്യുന്നതിൽ നിന്നും മനുഷ്യരെ താങ്ങി നിർത്താൻ ആവശ്യമായ പല ഘടകങ്ങളുണ്ട്. ഇന്നത്തെ ദിവസം ആത്മഹത്യ ചെയ്യാതിരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. പലരിലും പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിഷാദരോഗവും മാനസിക ബുദ്ധിമുട്ടുകളും. ഇത്തരത്തിൽ മാനസികാരോഗ്യ പ്രശ്നം നേരിട്ട് ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചവരിൽ ഒരാളാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി.
ക്യാമറയ്ക്ക് മുന്നിൽ ആടിപ്പാടി നടക്കുമ്പോഴും ക്യാമറയ്ക്ക് പുറത്തുള്ള പലരുടെയും ജീവിതം അത്ര സുഖകരമല്ല. വളരെ സമ്മർദമുണ്ടാക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുകായും ചെയ്യുന്ന അനേകം വ്യക്തികളുണ്ട്. അതിലൊരാളായിരുന്നു ആഞ്ജലീന. ജീവിതത്തിലുടനീളം തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ആത്മഹത്യാ ചിന്തകളും മറ്റും പല തവണ ഉണ്ടായിട്ടുണ്ടെന്നും ആഞ്ജലീന തന്നെ പല അഭിമുഖങ്ങളിലും വേദികളിലും തുറന്നു പറഞ്ഞിട്ടുള്ളതാണ്.
Also Read:ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ആഞ്ജലീനയ്ക്ക് തന്റെ കരിയറിന്റെ ആദ്യ നാളുകളിൽ തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് കടുത്ത വിഷാദത്തിലേക്ക് താരത്തെ കൊണ്ടെത്തിച്ചു. ജീവിതം അവസാനിപ്പിക്കാനാഗ്രഹിച്ച നടി ആരും ചെയ്യാത്ത ഒരു കാര്യമാണ് ചെയ്തത്. ഒരു ഹിറ്റ്മാനുമായി ബന്ധപ്പെട്ട് തന്നെ കൊല്ലാൻ ആഞ്ജലീന ക്വട്ടേഷൻ നൽകി. നടി ജീവിതത്തിൽ ആദ്യമായി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് അവരുടെ 19 ആം വയസിൽ ആയിരുന്നു. പിന്നീട് 20-22 നിടയിൽ വിഷാദരോഗത്തിനടിമയായ ആഞ്ജലീന താൻ അനുഭവിക്കുന്ന സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയായി ആത്മഹത്യയെ കണ്ടു. ആ സമയത്ത് അവൾ അവളെ തന്നെ കൊല്ലാൻ ഒരാൾക്ക് ക്വട്ടേഷൻ കൊടുത്തു.
‘ഒരാൾ ആത്മഹത്യ ചെയ്‌താൽ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ചുറ്റിനും ഉള്ളവർ കരുതും, അവർക്ക് കുറ്റബോധം തോന്നും. എന്നാൽ, ഒരാൾ കൊല്ലപ്പെട്ടവർ ചുറ്റിനും ഉള്ളവർക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ലല്ലോ? ഇതുകൊണ്ടാണ് ഞാൻ ആത്മഹത്യയ്ക്ക് പകരം എന്നെ കൊല്ലാൻ ഒരാൾക്ക് ക്വട്ടേഷൻ കൊടുക്കാമെന്ന് തീരുമാനിച്ചത്. ഞാൻ ആത്മഹത്യ ചെയ്‌താൽ എന്നെ സ്നേഹിക്കുന്നവർക്ക് ‘ആഞ്ജലീനയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നു. അവൾക്ക് വേണ്ട പരിഗണന നൽകിയില്ല. അവളെ കെയർ ചെയ്യാമായിരുന്നു’ എന്നൊക്കെ തോന്നും. അതവർക്ക് കുറ്റബോധമുണ്ടാക്കാകും. പിന്നീട് ജീവിതാവസാനം വരെ അവരെ ചിലപ്പോൾ അത് ബാധിച്ചേക്കും. അതെനിക്ക് നന്നായി അറിയാമായിരുന്നു’, ആഞ്ജലീന പറയുന്നു.
കൊലയാളിക്ക് ഒരു നിശ്ചിത തുക ആയിരുന്നു ആഞ്ജലീന ഓഫർ ചെയ്തത്. എന്നാൽ, ഈ കൊലയാളി അവളുടെ ജീവിതം മാറ്റി മറിച്ചു. നടിക്ക് ജീവിക്കാനുള്ള പ്രതീക്ഷയും ശക്തിയും നൽകിയത് ഇയാളായിരുന്നു. ഇയാൾ ആഞ്ജലീനയ്ക്ക് ആലോചിക്കാൻ രണ്ട് മാസം സമയം നൽകി. രണ്ട് മാസത്തിന് ശേഷവും തീരുമാനം ഇത് തന്നെയാണെങ്കിലും തന്നെ വിളിക്ക് എന്നായിരുന്നു അയാൾ പറഞ്ഞത്. അയാളുടെ വാക്കുകൾ ആഞ്ജലീനയുടെ കണ്ണ് തുറപ്പിച്ചു. നടി ഇന്നും ജീവനോടെ ഇരിക്കുന്നതിന് ഇയാൾ ഒരു പ്രധാന അകാരണമാണ്. ഈ സംഭവത്തിന് ശേഷവും ആഞ്ജലീന ജോളിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും, തന്റെ ആദ്യ കുട്ടിക്ക് ശേഷം ഇവരുടെ ജീവിതം സുസ്ഥിരമാവുകയായിരുന്നു.
Post Your Comments