നിരവധി ആരാധകരുള്ള താരമാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി. എന്നാല്‍ താരത്തെ പോലെ തന്നെ ആരാധകരുടെ കാര്യത്തില്‍ ഇത്തിരി മുന്‍പന്തിയിലാണ് ആഞ്ചലീനയുടെ ലോസ്ആഞ്ചലസിലുള്ള ആഡംബര വീടായ മാന്‍ഷനും. 178 കോടിയോളം രൂപയാണ് ആഞ്ജലീനയുടെ ഈ വീടിന്റെ വില.
നടന്‍ ബ്രാഡ് പിറ്റുമായുള്ള വിവാഹമോചനത്തോടെയാണ് ആറു മക്കള്‍ക്കൊപ്പം ആഞ്ജലീന മാന്‍ഷനിലേക്കാണ് താമസം മാറിയത്. രണ്ട് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാന്‍ഷന്റെ ആദ്യത്തെ ഉടമ അമേരിക്കന്‍ ഫിലിം മേക്കര്‍ ആയ സെസില്‍ ഡെമില്‍ ആയിരുന്നു. വീട് വാങ്ങി ആറു വര്‍ഷത്തോളമെടുത്താണ് നവീകരണം പൂര്‍ത്തിയാക്കിയത്. മുമ്പുണ്ടായിരുന്ന ഡിസൈന്‍ നിലനിര്‍ത്തിയതിനൊപ്പം അല്‍പം കണ്ടംപററി സ്റ്റൈല്‍ കൂടി മിക്‌സ് ചെയ്താണ് ആഞ്ജലീന വീട് നവീകരിച്ചത്.
https://www.youtube.com/watch?v=QqRN-Cc7WNI
പത്തോളം ബാത്റൂമുകളും മനോഹരമായ ടീ ഹൗസുമൊക്കെയാണ് ആഞ്ജലീനയുടെ വീടിന്റെ പ്രത്യേകത. മനോഹരമായ ഫോയര്‍, ബെഡ്റൂമുകള്‍, വുഡന്‍ പാനലിങ്ങില്‍ തീര്‍ത്ത ഡൈനിങ് റൂം, ലിവിങ് റൂം, അടുക്കള എന്നിവയാണ് ഈ വീട്ടിലുള്ളത്. ആറ് ബെഡ്‌റൂമുകളും ഉണ്ട്. വായനയെ ഏറെ സ്നേഹിക്കുന്ന ആഞ്ജലീന വലിയൊരു ലൈബ്രറിയും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. നടിമാരായ നതാലി പോര്‍ട്മാന്‍, ക്രിസ്റ്റെന്‍ സ്റ്റെവാര്‍ട്ട് എന്നിവരെല്ലാം ആഞ്ചലീനയുടെ അയല്‍ക്കാരാണ്. ഇതും വീടിന്റെ മറ്റൊരു ആകര്‍ഷണമാണ്.
Post Your Comments