Latest NewsNewsInternational

ആഞ്ചലീനാ ജോളിയെ പോലെ ആകാന്‍ യുവതി ചെയ്തത് 50 ശസ്ത്രക്രിയകൾ

ആഞ്ജലീന ജോളിയെ പോലെ ആകാൻ 50 ഓളം സർജറി ചെയ്ത യുവതിയുടെ ചിത്രങ്ങൾ വൈറലായി. 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറാണ് സമൂഹമാധ്യമങ്ങളിലെ തന്റെ ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ട് ചിത്രങ്ങൾ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിലാണ് യുവതി ചിത്രങ്ങൾ പങ്കു വച്ചത്.

ഇപ്പോള്‍ അസ്തികൂടം പോലെയാണ് കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്നത്. ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക് 2005ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കന്‍ സ്റ്റോപ് മോഷന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ലുക്കാണ്.

ഈ പെണ്‍കുട്ടി 40 കിലോ ശരീരഭാരം നിലനിര്‍ത്താന്‍ മാസങ്ങള്‍ നീണ്ട ഡയറ്റാണ് പിന്തുടര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ ഇപ്പോള്‍ സ്ഥിരമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സും ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button