ബ്രാഡ്പിറ്റും ആഞ്ജലിന ജോളിയും ഇനി സിംഗിള്‍. ഹോളിവുഡിന്റെ പ്രിയതാര ജോഡികളായ ഇവര്‍ രണ്ടു വര്‍ഷം മുമ്പാണ് വിവാഹമോചനത്തിന് നിയമനടപടി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദത്തെടുത്ത മൂന്ന് കുട്ടികളടക്കം ആറു കുട്ടികളുടെ മാതാപിതാക്കളാണ് ഇവര്‍. കുട്ടികളുടെ സംരക്ഷണാവകാശം, സ്വത്തുവിഭജനം തുടങ്ങിയ കാര്യങ്ങളില്‍ ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ രണ്ടുവര്‍ഷമായി നടത്തിവന്ന ചര്‍ച്ചകള്‍ ധാരണയിലെത്തി. വേര്‍പിരിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി അവസാനഘട്ട നടപടികള്‍ക്കായി ഫയലില്‍ സ്വീകരിച്ചു. ഇതോടെ ഇരുവരെയും ഇനിമുതല്‍ നിയമപരമായി സിംഗിളായി കണക്കാക്കാം.
ഹോളിവുഡിലെ പണംവാരി ചിത്രങ്ങളിലെ താര ജോഡികളായിരുന്ന ഇവര്‍ ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം 2014ലാണ് വിവാഹിതരായത്. അഞ്ജലിനയുടെ മൂന്നാമത്തെയും ബ്രാഡ്പിറ്റിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു ഇത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും വിവാഹമോചനത്തിന് തീരുമാനിച്ചു. പരസ്പരം ഇനി യോജിക്കാനാകാത്തവിധം വ്യത്യസ്തതകള്‍ ഉടലെടുത്തതിനാല്‍ ഇനി ദാമ്പത്യം മുന്നോട്ടുപോകില്ലെന്നാണ് ഇരുവരും വിവാഹമോചനത്തിനുള്ള അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.
കുട്ടികളെ വളര്‍ത്താനും സംരക്ഷിക്കാനുമുള്ള അവകാശം തനിക്കു വേണമെന്നാണ് അഞ്ജലിന ജോളിയുടെ പ്രധാന ആവശ്യം. ബ്രാഡ്പിറ്റിന് കുട്ടികളുമായി ചെലവഴിക്കാനുള്ള സമയക്രമം അടക്കമുള്ള കാര്യങ്ങളില്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ആഞ്ജലിന സംവിധായിക എന്ന നിലയിലും സന്നദ്ധപ്രവര്‍ത്തക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഗോള്‍ഡന്‍? ഗ്ലോബ്, ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അവരുടെ സാള്‍ട്ട്, വാണ്ടഡ്, തുടങ്ങിയ ചിത്രങ്ങള്‍ ആഗോള ഹിറ്റുകളായിരുന്നു.
ട്രോയ്, ഓഷ്യന്‍സ് ഇലവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്രാഡ്പിറ്റ് ഡിപ്പാര്‍ട്ടഡ് അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ്.
Post Your Comments