Latest NewsNewsLife StyleDevotional

സഹസ്ര നാമം ചൊല്ലുന്നതിന് പിന്നിൽ

ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത്‌ ഇവിടെ എന്നാണ് ഐതിഹ്യം. നിത്യവും ലളിത സഹസ്ര നാമം ചൊല്ലുന്ന വീട്ടിൽ അന്നത്തിനോ, വസ്ത്രത്തിനോ ഒരു കുറവും ഉണ്ടാകുകയില്ലയെന്നാണ് വിശ്വാസം. സർവാഭീഷ്ട പ്രധാനിയായ ദേവി അവരെ സദാ കാത്തു രക്ഷിച്ചു കൊള്ളുമെന്നും വിശ്വസിക്കുന്നു

ആശ്രമികളും ഗൃഹസ്ഥാശ്രമികളുമായ ഏവർക്കും നിത്യോപാസനക്ക് ഏറ്റവും ഉത്തമമാണ് ലളിതാസഹസ്രനാമം. നിത്യ പാരായണത്തിലൂടെ ദാരിദ്ര്യാവസ്ഥയും രോഗ ദുരിതങ്ങളും ഒഴിഞ്ഞു പോകുകകയും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുകയും ചെയ്യും. ഇതിലെ ഓരോ നാമവും ഓരോ മന്ത്രം ആണ്. മറ്റു മൂർത്തികളുടെ സഹസ്രനാമങ്ങളിൽ പല നാമങ്ങളും ഒന്നോ അതിലധികമോ തവണ ആവർത്തിക്കുന്നതായി കാണാം. എന്നാൽ ലളിതാ സഹസ്രനാമത്തിൽ ഒറ്റ നാമം പോലും ആവർത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ പാദവും അർത്ഥപൂർണവും വൃത്ത ബദ്ധവുമാണ്. സംസ്കൃതത്തിലെ പതിവ് പ്രയോഗങ്ങളായ ‘ചാ’, അധ, ഏവ… തുടങ്ങിയ പ്രയോഗങ്ങളൊന്നും ചേർത്തിട്ടില്ല. മന്ത്രപ്രയോഗത്തിൽ സ്തോത്രത്തിനുള്ള പ്രാധാന്യം തന്നെയാണ് ഇതിന്റെ പിന്നിൽ. മന്ത്രോപാസനയിലൂടെ ബ്രഹ്മജ്ഞാനം നേടുക എന്നതാണ് ഉപാസനയുടെ ലക്ഷ്യം.

Read Also : മരിച്ച വ്യക്തിയെ ജീവിപ്പിക്കാൻ ഉപ്പ് ? സമൂഹമാധ്യമ കുറിപ്പ് വിശ്വസിച്ച്‌ മരിച്ച മകനെ മാതാപിതാക്കള്‍ ഉപ്പിലിട്ടു മൂടി

നിത്യവും രാവിലെ സ്നാനം ചെയ്തു ശരീര ശുദ്ധി വരുത്തിയ ശേഷം നിലവിളക്കു തെളിയിച്ചു അതിന് മുന്നിൽ സൗകര്യപ്രദമായ ആസനത്തിൽ ഇരുന്നു കൊണ്ട് ധ്യാനശ്ലോകം ഭക്തിപൂർവ്വം ജപിക്കണം. മനസ്സിനെ ഏകാഗ്രം ആക്കണം. മനസ്സ് ലളിതാംബികയിൽ ലയിക്കുന്തോറും ശരീരത്തിന് ഭാരം കുറയുന്നതായി അനുഭവപ്പെടും. ശ്രീചൈതന്യത്തെ മനസ്സിലുറപ്പിച്ച ശേഷം സഹസ്രനാമജപം ആരംഭിക്കാം. ഏതാനും ദിവസം കൊണ്ട് തന്നെ ജീവിതരീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം. ഭസ്മമോ, കുങ്കുമമോ, രക്തചന്ദനമോ പ്രസാദമായി വയ്ക്കാം. ജപത്തിനു ശേഷം അല്പം എടുത്തണിയാം. എല്ലാദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് അതിവേഗം ഉത്തമ ഫലം നൽകും. അല്ലാത്തപക്ഷം വെള്ളിയാഴ്ചകളിലോ, സംക്രമങ്ങളിലോ പൗർണമി, അമാവാസി ദിനങ്ങളിലോ ജപിക്കണം. അർച്ചന ചെയ്യാൻ കഴിയുന്നവർ മാത്രം ചെയ്താൽ മതി. ശരീരശുദ്ധി നിർബന്ധമായും പാലിക്കണം. ഒറ്റയ്ക്ക് ജപിക്കുന്നത് വ്യക്തിപരമായ അഭിവൃദ്ധി നൽകും. കുടുംബ ഐശ്വര്യത്തിനു വേണ്ടി അംഗങ്ങൾ ഒരുമിച്ചിരുന്നു ജപിക്കുന്നത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments


Back to top button