ബെളളാരി: മരിച്ച വ്യക്തിയെ ജീവിപ്പിക്കാൻ ഉപ്പ് മതിയെന്ന സമൂഹമാധ്യമ കുറിപ്പ് വിശ്വസിച്ച് മരിച്ച മകനെ ജീവിപ്പിക്കാനായി മൃതദേഹം മാതാപിതാക്കള്‍ ഉപ്പിലിട്ടു മൂടി. കര്‍ണാകടയിലെ ബെളളാരി ജില്ലയിലായിരുന്നു സംഭവം.
read also: അമല പോളുമായി വിവാഹം കഴിഞ്ഞു, തെളിവുകൾ കോടതിയിൽ പങ്കുവച്ച് സുഹൃത്ത് !!
കുളത്തില്‍ മുങ്ങി മരിച്ച മകനെ ജീവിപ്പിക്കാനാണ് മാതാപിതാക്കൾ ഇങ്ങനെ ചെയ്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പ് വിശ്വസിച്ച ഇവർ മൃതദേഹം അഞ്ച് ചാക്ക് ഉപ്പിലിട്ടു മൂടി. അഞ്ചു മണിക്കൂറാണ് മകൻ പുനര്‍ജീവിക്കുമെന്നു കരുതി ഇവർ കാത്തിരുന്നത്. പക്ഷേ ഒന്നും സംഭവിച്ചില്ല. ചില ഗ്രാമീണര്‍ വിവരം പൊലീസിനെയും ഡോക്ടര്‍മാരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Post Your Comments