Devotional

മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി മന്ത്രം : ദിവസവും ഗായത്രി മന്ത്രം ചൊല്ലിയാല്‍ ഉണ്ടാകുന്നത്

മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്. മന്ത്രമെന്നാല്‍ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണര്‍ഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളില്‍ ഗായത്രിയെക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാര്‍ത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങള്‍ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.

‘ഓം ഭൂര്‍ ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം, ഭര്‍ഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ”

സാരം:”ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.”

?വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹര്‍ഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാന്‍ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളില്‍ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. ”ഗാനം ചെയ്യുന്നവനെ ത്രാണനം” ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അര്‍ഥം .ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഊര്‍ജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോള്‍ ഈ മൂന്നു ശക്തികള്‍ നമുക്ക് അനുഗ്രഹം നല്‍കുന്നു. ഇതിലെ സ്വരം നല്‍കുന്ന പ്രാണപ്രവാഹം നമ്മുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആര്‍ക്കും വിജയിക്കാനാവില്ല. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കൂ.

ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങള്‍ നീക്കുന്നതിനും, ആപത് ഘട്ടങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വര്‍ധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
ചുരുക്കത്തില്‍ മന്ത്രങ്ങളില്‍ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

?ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ മഹാമന്ത്രത്തിലെ അക്ഷരങ്ങള്‍ മനുഷ്യ ശരീരത്തിലെ ഗ്രന്ഥികളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങള്‍ ബാധിക്കാതിരിക്കാന്‍ ഈ ജപം സഹായിക്കുന്നു.

ഗായത്രിമന്ത്രജപം ആരോഗ്യവും ദീര്‍ഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നല്‍കിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ചിലര്‍ക്കു സാധിക്കുന്നില്ല. അങ്ങനെയുളളവര്‍ ഗായത്രി മന്ത്രോപാസന ശീലമാക്കിയാല്‍ ഏകാഗ്രത വര്‍ധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യും.

ജപരീതി:
സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളില്‍ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാന്‍. രാത്രി ജപം പാടില്ല. നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാന്‍.സ്‌നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാല്‍ ചില സിദ്ധികള്‍ ഉണ്ടാകുമെന്നാണു വിശ്വാസം.

ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം ജപിച്ചാല്‍ പോലും അന്നു പകല്‍ ചെയ്ത ദോഷകര്‍മ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാല്‍ ഒരു മാസത്തെ ദോഷകര്‍മ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാല്‍ ഒരു വര്‍ഷത്തെ ദോഷകര്‍മ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനര്‍ജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വര്‍ധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.

?ഓം – പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ – ഭൂമി
ഭുവസ്സ് – അന്തരീക്ഷം
സ്വര്‍ – സ്വര്‍ഗം
തത് – ആ
സവിതുര്‍ – സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം – ശ്രേഷ്ഠമായ
ഭര്‍ഗസ് – ഊര്‍ജപ്രവാഹം പ്രകാശം
ദേവസ്യ – ദൈവികമായ
ധീമഹി – ഞങ്ങള്‍ ധ്യാനിക്കുന്നു
യഃ – യാതൊന്ന്
നഃ – ഞങ്ങളുടെ (നമ്മളുടെ)
ധിയഃ – ബുദ്ധികളെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ.

(സര്‍വ്വവ്യാപിയും സര്‍വ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)

?വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാള്‍ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രന്‍ ഋഷിയും. പ്രാര്‍ത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.

?ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടര്‍ച്ചയായി ജപിച്ചു പോന്നാല്‍ മന:ശുദ്ധിയും മനോബലവും വര്‍ദ്ധിക്കും. ശരീരത്തിന്റെ ബലം വര്‍ദ്ധിക്കും. അപരിമിതമായ ഓര്‍മ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോള്‍ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാല്‍ ജീവിതത്തില്‍ സര്‍വ്വ നന്മകളുമുണ്ടാവും.

?ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാല്‍ അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങള്‍ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങള്‍ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങള്‍)

?ഇതിലെ ഓരോ അക്ഷരങ്ങള്‍ക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര.

shortlink

Related Articles

Post Your Comments

Related Articles


Back to top button