ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. താന്‍ ജയ് ശ്രീ റാം വിളിക്കുമെന്നും കഴിയുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കാൻ അനുവദിക്കില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചിരുന്നു. ഇതോടെ തൃണമൂല്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉടലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചത്. മമതാ ദീദി, താന്‍ ജയ് ശ്രീറാം വിളിച്ച് കൊല്‍ക്കത്തയ്ക്കു വരികയാണ്. ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ. ഇന്ന് താന്‍ മൂന്നിടങ്ങളില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. ഇതില്‍ ഒരു സീറ്റില്‍ മമതയുടെ അനന്തരവനാണു മത്സരിക്കുന്നത്. അനന്തരവന് തോല്ക്കുമോയെന്ന് മമയതയ്ക്കു ഭയമുണ്ട്. അതുകൊണ്ടാണ് തന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത അനുമതി നിഷേധിച്ചതെന്നും ഷാ ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ജാദവ് പൂര് ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്.ഇത് ആദ്യമായിട്ടല്ല അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്.
Post Your Comments