തൃശൂര്‍: പിതാവിനെ അസഭ്യം പറഞ്ഞയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരങ്ങൾ. കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കരുവാന്‍ കോളനിയില്‍ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (26) നാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാന്‍ കോളനിയിലെ തന്നെ താമസക്കാരായ കൂളിയേടത്ത് വീട്ടില്‍ സനില്‍കുമാര്‍ (36), സഹോദരന്‍ സനീഷ് കുമാര്‍ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളുടെ പിതാവിനെ അരുണ്‍കുമാര്‍ അസഭ്യം പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സഹോദരങ്ങൾ അരുണുമായി വഴക്കിട്ടു. ഈ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Post Your Comments