KeralaLatest NewsIndiaNews

‘കുട്ടിക്കളി മാറിയിട്ടില്ല, വെറുതെയല്ല ഇയാളെ പപ്പുവെന്ന് വിളിക്കുന്നത്’: രാഹുൽ ഗാന്ധിക്കെതിരെ സി.പി.ഐ.എം നേതാവ്

കൊച്ചി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം നേതാവ് കെ.പി അനില്‍കുമാര്‍. കോമണ്‍സെന്‍സ് ഇല്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അനില്‍കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അനില്‍കുമാര്‍.

നശിച്ചു കൊണ്ടിരിക്കുന്ന സ്വന്തം പ്രസ്ഥാനത്തിന് ജീവന്‍ നല്‍കാന്‍ രാഹുല്‍ തന്റേടം കാണിക്കണമെന്ന് പറഞ്ഞ അനിൽകുമാർ, സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് നേതാക്കള്‍ പറയണമെന്നും ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നേതാവായി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടതെന്നും സി.പി.എം നേതാവ് പറഞ്ഞു. അല്ലാതെ മാസത്തില്‍ 17 ദിവസം വിദേശത്ത് പോയി കിടക്കുകയും നാട്ടില്‍ വന്നിട്ട് കോപ്രായം കാണിക്കുന്നതും അല്ല രാഷ്ട്രീയമെന്ന് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ഒരിക്കല്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് ഒരു ഘടക കക്ഷി നേതാവിനോട് പാരഗണ്‍ ഹോട്ടല്‍ നല്ല ബിരിയാണി കിട്ടുന്ന സ്ഥലമല്ലേ എന്ന് ചോദിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും അനില്‍കുമാര്‍ പരിഹസിച്ചു. രാഷ്ട്രീയം സംസാരിക്കാന്‍ പറ്റാത്ത കുട്ടിക്കളി കാണിക്കുന്ന രാഹുലിനെ പപ്പുവെന്ന് വിളിക്കുന്നത് വെറുതെയാണോയെന്നും അനില്‍കുമാര്‍ ചോദിച്ചു.

കെ.പി അനില്‍കുമാര്‍ പറഞ്ഞത്:

‘എത്രയോ മുന്‍പ് നടത്തേണ്ട യാത്രയാണ്. എന്താണ് രാഹുല്‍ ഗാന്ധിയുടെ കുഴപ്പം. എല്ലാവരും എന്തിനാണ് പപ്പുവെന്ന് വിളിക്കുന്നത്. രാഹുല്‍ ഗാന്ധി രാഷ്ട്രീയക്കാരനല്ല. നിഷ്‌കളങ്കര്‍ക്ക് പറ്റിയ പണി അല്ല രാഷ്ട്രീയം. കോമണ്‍സെന്‍സ് ഉള്ളവര്‍ക്ക് പറ്റിയ പണിയാണ്. ആ കോമണ്‍സെന്‍സ് കോണ്‍ഗ്രസിന്റെ മുതലാളിയെന്ന് വിളിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഇല്ല. അതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. എന്തെല്ലാം പ്രശ്‌നങ്ങള്‍ ഊ രാജ്യത്ത് നടന്നു. കിലോമിറ്ററുകള്‍ നടക്കുന്നത് വലിയ കാര്യമൊന്നുമല്ല. ഈ നടത്തം കൊണ്ട് എന്താണ് കോണ്‍ഗ്രസ് നേടാന്‍ പോകുന്നത്. അടുത്ത മാസം കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് വരാന്‍ പോകുകയാണ്. ആ സമയത്ത് രാഹുല്‍ ഗാന്ധി ഒരു യാത്ര നടത്തുമ്പോള്‍ പ്രസിഡന്റിന് എന്താ പ്രസക്തി. രാഹുലിന് കോണ്‍ഗ്രസ് നന്നാവണമെന്നാണ് ആഗ്രഹമെങ്കില്‍ പുതിയ പ്രസിഡന്റിനെ കൊണ്ട് വന്ന് അയാളെ കൊണ്ട് നടത്തണം യാത്ര. കൂടെ നടക്കണമായിരുന്നു. അപ്പോഴാണ് രാഹുല്‍ നേതാവാകുന്നത്. രാഹുല്‍ നടക്കുന്നു, അടുത്ത മാസം പ്രസിഡന്റ് വരുന്നു. അത് പാവയായി ഇരിക്കുന്നു. നശിച്ചു കൊണ്ടിരിക്കുന്ന സ്വന്തം പ്രസ്ഥാനത്തിന് ജീവന്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി തന്റേടം കാണിക്കണം. കോണ്‍ഗ്രസില്‍ പറച്ചിലും പ്രവര്‍ത്തിയും രണ്ടാണ്.

സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയോട് പറയണം. എന്നിട്ട് പാര്‍ലമെന്റില്‍ നേതാവായി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പറയണം. അല്ലാതെ മാസത്തില്‍ 17 ദിവസം വിദേശത്ത് പോയി കിടക്കുകയും നാട്ടില്‍ വന്നിട്ട് കോപ്രായം കാണിക്കുന്നതും അല്ല രാഷ്ട്രീയം. ഞാന്‍ കോണ്‍ഗ്രസ് വിട്ടതിന് മതിയായ കാരണങ്ങളുണ്ട്. ഗുജറാത്തില്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാളെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയത് അഭിമാനത്തോടെ പറഞ്ഞ ആളാണ് രാഹുല്‍ ഗാന്ധി. അന്ന് ഞാന്‍ അയാളെ അളന്നതാണ്. ബഹുമാന്യനായ ഒരു ഘടകകക്ഷി നേതാവ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് രാഹുലിനെ പരിചയപ്പെട്ടു. കോഴിക്കോട് നിന്ന് വരുകയാണെന്ന് പറഞ്ഞപ്പോള്‍ ചോദിച്ചത് പാരഗണ്‍ ഹോട്ടല്‍ നല്ല ബിരിയാണി കിട്ടുന്ന സ്ഥലമല്ലേ എന്ന്. എംപി പറഞ്ഞത്, അയാളോട് എനിക്ക് പുശ്ചം തോന്നുന്നുവെന്നാണ്. രാഷ്ട്രീയം സംസാരിക്കാന്‍ പറ്റാത്ത കുട്ടിക്കളി കാണിക്കുന്ന ഇയാളെ പപ്പുവെന്ന് വിളിക്കുന്നത് വെറുതെയാണോ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button