KeralaCinemaMollywoodLatest NewsNewsEntertainment

‘കുഞ്ഞുങ്ങളെ പോലെയാണ് എന്നെ നോക്കുന്നത്, ഇടയ്ക്ക് കാലിൽ കയറ്റിയൊക്കെ നടത്താറുണ്ട്’: ഭർത്താവിനെ കുറിച്ച് ദുർഗ കൃഷ്ണ

മലയാളികളുടെ പ്രിയനടിയാണ് ദുർഗ കൃഷ്ണ. ഉടൽ എന്ന ചിത്രത്തിലെ പ്രകടനം ഒന്ന് മതി നടിയുടെ അഭിനയമികവ് തിരിച്ചറിയാൻ. ഉടൽ, കുടുക്ക് എന്നീ ചിത്രങ്ങളിലെ ചില കിസ്സിങ് നീസുകൾ കാരണം ഏറെ സൈബർ ആക്രമണം നേരിടേണ്ടി വന്ന ആളാണ് ദുർഗ. ഇപ്പോഴിതാ, തന്റെ എല്ലാ തീരുമാനങ്ങളിലും കൂടെ നിൽക്കുന്ന ആൾ തന്റെ ഭർത്താവ് ആണെന്ന് ദുർഗ പറയുന്നു.

‘കല്യാണം കഴിഞ്ഞത് പോലെ ഒന്ന് ഞങ്ങൾക്ക് തോന്നാറില്ല. അഞ്ചുവർഷത്തെ പ്രണയ കാലത്തിന്റെ തുടർച്ച പോലെയാണിത്. ഇപ്പോഴത്തെ ജീവിതം അനുഭവിക്കുന്നത്. കുഞ്ഞുങ്ങളെ പോലെയാണ് അർജുൻ എന്നെ കെയർ ചെയ്യുന്നത്. ഇടയ്ക്ക് കാലിൽ ഒക്കെ നടത്താറുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോസ് ഒക്കെ എടുക്കാറുണ്ട് . എങ്കിലും ഞങ്ങൾ ഒന്നിച്ചു ഫോട്ടോഷൂട്ട് വല്ലപ്പോഴും ചെയ്യാറുള്ളൂ. എല്ലാത്തിനും അർജുൻ കൂടെ ഉണ്ടാകും’, ദുർഗ പറയുന്നു.

ദുർഗ കൃഷ്ണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനുതക്ക മറുപടിയും താരം നൽകിയിരുന്നു. തനിക്കും തന്റെ ഭർത്താവിനും ഇല്ലാത്ത എന്ത് പ്രശ്നമാണ് കാണുന്നവർക്കെന്നായിരുന്നു ദുർഗ ചോദിച്ചത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദുർഗ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അർജുൻ രവീന്ദ്രനും ദുർഗയും വിവാഹിതരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button