Latest NewsNewsIndia

അത്താഴം ഉണ്ടാക്കി തന്നില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നു

ഡെറാഡൂൺ: അത്താഴം ഉണ്ടാക്കി തരാത്തതിനെ തുടർന്ന് വയോധികൻ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഡെറാഡൂണിലാണ് സംഭവം. ദാലൻവാല സ്വദേശിനി ഉഷാദേവി(53)യാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 73 കാരനായ രാംസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വർഷം മുമ്പായിരുന്നു രാംസിംഗും ഉഷാദേവിയും വിവാഹിതരായത്. വിവാഹ ശേഷം ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

Read Also: നാണക്കേട് !! വള്ളംകളിയില്‍ പൊലീസ് ‘ചതി’: അമരക്കാരനെ തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്

വീട്ടിലെ ജോലികളൊന്നും ഭാര്യ ചെയ്യുന്നില്ല എന്നായിരുന്നു രാംസിംഗിന്റെ പരാതി. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രാംസിംഗ് അത്താഴത്തിന് എന്താണുള്ളതെന്ന് ഭാര്യയോട് ചോദിച്ചു. താൻ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്ന ഭാര്യയുടെ മറുപടി കേട്ട ഇയാൾ പ്രകോപിതനായി ഇവരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് പോയ ഉഷാദേവിയെ ക്രിക്കറ്റ് ബാറ്റുമായെത്തിയ രാംസിംഗ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രാംസിംഗ് ഉഷാദേവിയെ ആശുപത്രിയിലെത്തിച്ചു.

വീട്ടിലെ ഗോവണിയിൽ നിന്ന് വീണതാണെന്നായിരുന്നു ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചു.

Read Also: ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ സമാധാന ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button