ബംഗളൂരു: ബംഗളൂരുവിന്റെ എല്ലാഭാഗവും വെള്ളിത്തിനടിയിലായിട്ടില്ലെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്ത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ബംഗളൂരുവിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. എന്നാൽ, എല്ലാഭാഗങ്ങളിലും വെള്ളം കയറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ബംഗളൂരുവിലെ വെള്ളപ്പൊക്കത്തെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തുറന്നു കാട്ടാൻ വേണ്ടിയാണ് ജനങ്ങൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ബെംഗളൂരുവിലെ 800 ചതുരശ്ര കിലോമീറ്ററിൽ 5 മുതൽ 6 ചതുരശ്ര കിലോമീറ്ററിൽ മാത്രമാണ് വെള്ളപ്പൊക്കം ഉണ്ടായതെന്ന് ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
കനത്ത മഴയാണ് ബംഗളൂരുവിൽ അനുഭവപ്പെടുന്നത്. പലസ്ഥലങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
Read Also: രാജ്പഥിനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം പാസാക്കി എന്‍.ഡി.എം.സി: ഇനിമുതല്‍ അറിയപ്പെടുക ഈ പേരിൽ
Post Your Comments