തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിച്ചുവരികയാണ്. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരണപ്പെട്ട അഭിരാമി സമൂഹത്തിലൊരു നൊമ്പരമായി മാറിയിരിക്കുകയാണ്. പേ വിഷബാധയ്ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെയ്പ്പുകളും എടുത്തിരുന്നുവെങ്കിലും അഭിരാമി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്താണ് അഭിരാമിയ്ക്ക് കടിയേറ്റത്. കഴിഞ്ഞ മാസം 14 ന് രാവിലെ പാൽ വാങ്ങാൻ പോകവേ പെരുനാട് കാർമൽ എഞ്ചിനീയറിംഗ് കോളേജ് റോഡിൽ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്നത്. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് നിരവധി പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് തെരുവുനായകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
Read Also: നാണക്കേട് !! വള്ളംകളിയില്‍ പൊലീസ് ‘ചതി’: അമരക്കാരനെ തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്
ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ ഒരു വീഡിയോ. അദ്ദേഹം തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമാകുന്നത്. തെരുവുനായകളെ സ്‌നേഹിക്കുന്നതിന് പുറകിലുള്ള ഞെട്ടിക്കുന്ന രഹസ്യം അദ്ദേഹം വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
തെരുവുനായകൾ കാരണം ജനങ്ങൾ ഒട്ടേറെ ദുരിതം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. മഹാവിപത്താണ് ഈ നാട്ടിൽ നടക്കുന്നതെന്നും ചിലർ തെരുവുനായ സംരക്ഷണം എന്ന പേരിൽ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആടിനെയും പട്ടിയെയും കോഴിയെയും താറാവിനെയും മുയലിനെയും കൊല്ലാം. എന്നാൽ പട്ടിയെ മാത്രം കൊല്ലാൻ പാടില്ല. ആന്റി റാബിസ് വാക്‌സിൻ കമ്പനികൾ ഫണ്ടിംഗ് നടത്തുന്നിനാലാണ് തെരുനായകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്തെത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും അധികം വിപണി മൂല്യം ഉള്ളവയാണ് ആന്റി റാബിസ് വാക്‌സിനുകൾ. അതിനാൽ തന്നെ ആന്റി റാബിസ് വാക്‌സിൻ ലോബികളാണ് ഇത്തരക്കാർക്ക് ഫണ്ടിംഗ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ കാണാം:
https://fb.watch/fonxa5TH4i/
Post Your Comments