ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. തുടർന്ന് ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.

അതേസമയം, ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരുക്കേറ്റവരെ ഉടൻ തന്നെകട്ടപ്പന താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീവിതത്തിൽ സഹിഷ്ണുത കാണിക്കാൻ പാടില്ലാത്ത നാല് നിർണായക കാര്യങ്ങൾ ഇവയാണ്

ആലുവ നെടുവന്നൂരില്‍ രണ്ട് പേരെ കടിച്ച തെരുവ് നായ ചത്തു. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികില്‍ നിൽക്കെ ഓടിയെത്തിയ തെരുവുനായയാണ് ഫനീഫയെ കടിച്ചത്. തുടർന്ന്, ഫനീഫയുടെ കാലില്‍ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.

തൃത്താല വെള്ളിയാങ്കല്ല് പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരന് നായയുടെ കടിയേറ്റു. മണികണ്ഠന്‍ എന്ന ജീവനക്കാരനാണ് തെരുവ് നായയുടെ കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം നടന്നത്. വിനോദ സഞ്ചരികള്‍ ഉള്ള സമയത്താണ് നായ പാര്‍ക്കിനുള്ളിലേക്ക് കയറിയത്. പാര്‍ക്കിലുള്ളവരുടെ സുരക്ഷയ്ക്കായി ശ്രമിക്കുന്നതിനിടെ മണികണ്ഠന് നായയുടെ കടിയേൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button