തൃശൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് പരിക്കേറ്റു. പാവറട്ടി പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
Read Also : റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ: ഒപ്പം മദ്യപിച്ചവർക്കായി തെരച്ചിൽ
കരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. അതേസമയം, ഏറെ നാളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post Your Comments