ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. ഇതോടൊപ്പം, പ്രതിസന്ധി ഘട്ടങ്ങളിൽ ജീവിതത്തെ കൈകാര്യം ചെയ്യാൻ കഴിയാത്തെ വരികയും, മുന്നോട്ടുള്ള വഴി അടഞ്ഞെന്ന് തോന്നുകയും ചെയ്യുന്നവർക്കിടയിലും ആത്മഹത്യാ പ്രവണ കൂടി വരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയെ ഞെട്ടിച്ച ചില ആത്മഹത്യകൾ ഉണ്ട്. ആരൊക്കെയെന്ന് നോക്കാം:
സുശാന്ത് സിങ് രജ്പുത്
2020 ജൂൺ 14 നാണ് ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തത്. ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ. ഡിപ്രഷനെ തുടർന്നാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
പ്രേക്ഷ മേത്ത
ക്രൈം പട്രോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രേക്ഷ മേത്ത. 2020 മെയ് 26 ന് ഇൻഡോറിലെ വസതിയിൽ ആത്മഹത്യ ചെയ്യ്ത നിലയിൽ നടിയെ കണ്ടെത്തി. വിഷാദരോഗത്തിന് അടിമയായിരുന്ന നടി തന്റെ കരിയറിനെക്കുറിച്ചും പരാജയപ്പെട്ട ബന്ധങ്ങളെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു.
കുശാൽ പഞ്ചാബി
ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടൻ കുശാൽ പഞ്ചാബിയെ 2019 ഡിസംബർ 26 ന് മുംബൈയിലെ പാലി ഹിൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷാദരോഗത്തെ തുടർന്നായിരുന്നു ആത്മഹത്യ. 2011-ൽ ടിവി റിയാലിറ്റി ഗെയിം ഷോ സോർ കാ ഝട്ക: ടോട്ടൽ വൈപൗട്ടിന്റെ വിജയി ആയിരുന്നു.
നിതിൻ കപൂർ
നടൻ ജീതേന്ദ്രയുടെ ബന്ധുവായ നിതിൻ കപൂർ 2017 മാർച്ച് 14 ന് ഒരു കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബൈപോളാർ ഡിസോർഡർ എന്ന അസുഖബാധിതനായിരുന്നു.
പ്രത്യുഷ ബാനർജി
ജനപ്രിയ ടിവി ഷോ ബാലിക വധുവിലെ ‘ആനന്ദി’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ പ്രത്യുഷയെ 2016 ഏപ്രിൽ 1 ന് മുംബൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഗ് ബോസ് 7 ലെ മത്സരാർത്ഥി കൂടിയായിരുന്നു അവർ.വിഷാദരോഗത്തെ തുടർന്നാണ് ആത്മഹത്യ.
Post Your Comments