NewsLife StyleHealth & Fitness

മാനസികാരോഗ്യം നിലനിർത്താൻ നിങ്ങളിൽ ഒരാളായി ‘Innerhour’

മാനസികാരോഗ്യം നിലനിർത്താൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമാണ്

നമ്മുടെ ജീവിതത്തിൽ മാനസികാരോഗ്യം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതുപോലെ തന്നെ മനസിന്റെ ആരോഗ്യവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, പലരും മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകാറില്ല. ഉൽകണ്ഠയും സമ്മർദ്ദവും ഉണ്ടാകുമ്പോൾ അത് നിസാരവൽക്കരിക്കുകയാണ് പതിവ്. ഒരു വ്യക്തി ഉകണ്ഠകളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നു പോകുമ്പോൾ, അത് പലപ്പോഴും മനോനില ദുർബലപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാം. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമാണ്.

സാങ്കേതിക വിദ്യ വളരെയധികം വളർച്ച പ്രാപിച്ച ഇക്കാലത്ത് മാനസികാരോഗ്യം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി സ്റ്റാർട്ടപ്പുകളും ആപ്ലിക്കേഷനുകളും ഉണ്ട്. നിങ്ങൾ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വീർപ്പുമുട്ടുന്ന വ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് സഹായഹസ്തവുമായി നിങ്ങളോടൊപ്പമുള്ള ആപ്ലിക്കേഷനുകളിൽ ഒന്നാണ് ‘Innerhour’. വിഷാദം പോലെയുള്ള അസുഖങ്ങൾ ഉള്ളവരിലും മറ്റ് മാനസിക പ്രശ്നങ്ങൾ ഉള്ളവരിലും 40 ശതമാനം മുതൽ 80 ശതമാനം വരെ ആളുകൾ കൃത്യമായ ചികിത്സ തേടുന്നില്ലെന്നാണ് Innerhour ന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധരായ തെറാപ്പിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് Innerhour ന്റെ പ്രവർത്തനം. നിങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അതിനനുസരിച്ചുള്ള ചികിത്സ നടപടികൾ നിർദ്ദേശിക്കാൻ Innerhour നിങ്ങളെ സഹായിക്കും.

Also Read: വാരിയം കുന്നന്റെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി രാജകുടുംബം

ഈ ആപ്ലിക്കേഷനിൽ നിരവധി തരത്തിലുള്ള പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രോഗ്രാമുകളിൽ നിങ്ങൾ പങ്കെടുക്കുമ്പോൾ മെഷീൻ ലേണിംഗിന്റെ സഹായത്തോടെ നിങ്ങളുടെ മാനസികനില വിലയിരുത്താൻ തെറാപ്പിസ്റ്റുകൾക്ക് സാധിക്കുന്നു. കൂടാതെ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി ജേണലുകളും ഇതിലൂടെ വായിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button