നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) റിപ്പോർട്ട് പ്രകാരം 2021-ൽ ആത്മഹത്യ ചെയ്തത് 1.64 ലക്ഷം പേർ. ഇത് 2020-ലെ ഇന്ത്യയിലെ കൊവിഡ് മരണത്തേക്കാൾ 10 ശതമാനം കൂടുതലാണ്. ആത്മഹത്യ ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, മറിച്ച് ഒരു സാമൂഹിക പ്രശ്‌നമാണെന്നും ഒരു മാനസിക സാമൂഹിക സമീപനം ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുകയാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്.
സെപ്റ്റംബർ 10നു ലോക ആത്മത്യാ പ്രതിരോധ ദിനം ആചരിക്കുകയാണ്. ആത്മഹത്യയെക്കുറിച്ച് അവബോധം ഉണ്ടാക്കാനും ആത്മഹത്യ തടയാനും ഓരോ വർഷവും ഈ ദിനം ആചരിക്കുന്നു.
read also: പേവിഷബാധ: പ്രത്യേക ക്യാമ്പെയ്‌നുമായി ആരോഗ്യ വകുപ്പ്
അടിയന്തരമായി ഈ പൊതുജനാരോഗ്യ പ്രശ്‌നത്തിലേക്ക് ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വെളിച്ചം വീശുന്നു. വിഷാദം ആണ് ആത്മഹത്യയിലേക്കു നയിക്കുന്ന ഒരു ഘടകം. ആദ്യ ഘട്ടത്തിൽതന്നെ വിഷാദം കണ്ടെത്തിയാൽ, ആവശ്യമായ ചികിത്സ നൽകിയാൽ ആത്മഹത്യ തടയാൻ ഒരു പരിധിവരെ സാധിക്കും. വിഷാദം ബാധിച്ച ഒരാൾ മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും ജീവിതം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സംസാരിച്ചേക്കാം. വിശപ്പില്ലായ്‌മ, ശരീരം ഒട്ടും ശ്രദ്ധിക്കാതിരിക്കുക, ഭാരം കുറയുക, ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ആരുടെയും സഹായം തേടാതിരിക്കുക ഇതെല്ലാം വിഷാദരോഗ ലക്ഷണങ്ങളാണ്. വിഷാദരോഗം ബാധിക്കാത്ത ഒരാളെ അപേക്ഷിച്ച് വിഷാദം ബാധിച്ച ഒരാൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇരുപത് ഇരട്ടിയാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
Post Your Comments