Latest NewsNewsIndia

കുട്ടികളിലെ മാനസിക ആരോഗ്യപ്രശ്‌നങ്ങൾ: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ല കുട്ടികളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആത്മഹത്യാ പ്രവണത. ചില കുട്ടികൾ വ്യക്തിത്വ വൈകല്യം ഉള്ളവരാണ്. അതുകൊണ്ടുതന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തുമ്പോൾ ശരീരത്തിൽ മുറിവുകളോ പാടുകളോ ഉണ്ടാക്കി അപ്പോൾ അനുഭവിക്കുന്ന മനസ്സിന്റെ വേദനയെ കുറയ്ക്കാൻ അവർ ശ്രമിക്കാറുണ്ട്.

Read Also: 2021-ൽ ഇന്ത്യയിൽ മാത്രം ആത്മഹത്യ ചെയ്തത് 1.64 ലക്ഷം പേർ: ലോക ആത്മത്യാ പ്രതിരോധ ദിനത്തെക്കുറിച്ച് അറിയാം

ജീവിതത്തിൽ എല്ലാത്തിനോടും ഇവർക്ക് ഭയമായിരിക്കും. ഒരു പ്രതിസ്ന്ധിയുണ്ടാകുമ്പോൾ അതിനെ നേരിടേണ്ടത് എങ്ങനെയാണെന്നതിനെ കുറിച്ച് ഇവർക്ക് ധാരണയുണ്ടാകില്ല. പരീക്ഷയിൽ മാർക്ക് നേടുന്നതിൽ മാത്രം പ്രാധാന്യം കൊടുക്കാതെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രപ്തികൂടി കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. ഇതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

മാനസിക പിരിമുറുക്കങ്ങളും കുടുംബ പ്രശ്‌നങ്ങളുമെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കും. അമിതമായ മൊബൈൽ ഉപയോഗമാണ് ആത്മഹത്യയിലേക്ക് നയിക്കാനുള്ള മറ്റൊരു കാരണം. കുട്ടികളിലെ ആത്മഹത്യാ പ്രവണതകൾ തടയാൻ മാതാപിതാക്കൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. കുട്ടികളുടെ സ്വഭാവത്തിലും സംസാര രീതികളിലും നേരിയ വ്യത്യാസങ്ങൾ സംഭവിക്കുമ്പോൾ പോലും അത് തിരിച്ചറിയാൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്. അതിനാൽ തന്നെ ഓരോ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Read Also: ഓണത്തിന് മുൻപ് ക്ഷീരകർഷകർക്ക് ഇൻസെന്റീവ്: വാക്കുപാലിച്ച് ക്ഷീരവികസന മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button