തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധികളിൽ നിന്നും കര കയറാൻ മിമിക്രി കലാകാരന്മാര്‍ക്ക് ഓണ സമ്മാനവുമായി നടനും ബിജെപി മുന്‍ എംപിയുമായ സുരേഷ് ഗോപി. പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുക മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാ (എംഎഎ)യ്‌ക്ക് കൈമാറി. രണ്ട് ലക്ഷം രൂപയാണ്, മായുടെ ഓണാഘോഷ പരിപാടിയില്‍വച്ച് സുരേഷ് ഗോപി കൈമാറിയത്.
read also: ഇക്കിഗായി: ദീർഘവും സന്തുഷ്ടവുമായ ജീവിതത്തിനുള്ള ജാപ്പനീസ് രഹസ്യത്തെക്കുറിച്ച് അറിയാം
സുരേഷ് ഗോപിയില്‍ നിന്നും ഗിന്നസ് പക്രു രണ്ട് ലക്ഷത്തിന്റെ ചെക്ക് കൈപ്പറ്റി. ‘വാക്കാണ് ഏറ്റവും വലിയ സത്യം ‘എന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.. പ്രിയ സുരേഷേട്ടന് ഒരു പാട് നന്ദി .. ഇത്തവണ രണ്ടു ലക്ഷം…MAA അസോസിയേഷനു വേണ്ടി കൈപ്പറ്റാന്‍ സാധിച്ചു- എന്ന കുറിപ്പോടെ ഗിന്നസ് പക്രു ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. നാദിര്‍ഷ, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി സംവിധായകന്‍ സിദ്ദീഖ് തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാരുടെ സംഘടനയ്‌ക്ക് കരാറില്‍ ഏര്‍പ്പെടുന്ന പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം അദ്ദേഹം നല്‍കി തുടങ്ങിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മിമിക്രി കലാകാരന്മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴായിരുന്നു പണം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
Post Your Comments