KannurNattuvarthaLatest NewsKeralaNews

സഹോദരിമാരെ ട്രെയിനിടിച്ചു : ഒരാൾ മരിച്ചു, സഹോദരി ​ഗുരുതരാവസ്ഥയിൽ

ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്

കണ്ണൂ‍ർ: കണ്ണൂരിൽ സഹോദരിമാരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്.

പുന്നച്ചേരി സ്വദേശിനിയാണ് മരിച്ച കൂലോത്ത് വളപ്പിൽ പ്രഭാവതി. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരി പ്രവിതയെയും ട്രെയിൻ തട്ടിയിരുന്നു. പരിക്കേറ്റ പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ‘എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല, അവൾക്ക് ഒറ്റയ്ക്ക് പേടിയാ’: നൊമ്പരമായി രജനിയുടെ രോദനം

തിങ്കളാഴ്ച വൈകുന്നേരം പ്രഭാവതി ചെറുകുന്ന് പുന്നച്ചേരിയിലെ കല്യാണവീട്ടില്‍ പോയി മടങ്ങി വരവേയാണ് അപകടം. റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ വന്ന് രണ്ട് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രഭാവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

പി വി കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ് പ്രഭാവതി. മക്കള്‍: പ്രജേഷ് (ഓസ്‌ട്രേലിയ), വിജേഷ് ( (ന്യൂസിലാന്‍ഡ്). മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button